കൊച്ചി : നിലവില്‍ സംസ്ഥാനത്തു യുഡിഎഫിനാണ് മേല്‍ക്കൈ എന്ന് ആര്. ബാലകൃഷ്ണപിള്ള പ്രസ് ക്ളബിന്റെ മുഖാമുഖത്തില്‍ പറഞ്ഞു.കോണ്‍ഗ്രസ് സഹായത്തോടെ പ്രാദേശിക കക്ഷികളുടെ ഭരണമായിരിക്കും രാജ്യത്ത് ഉണ്ടാവുക.എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ പല സ്ഥലങ്ങളിലും ദുര്‍ബലരാണ്.വിഎസ് പെട്ടെന്നു മറുകണ്ടം ചാടിയതു യുഡിഎഫിനു ഗുണം ചെയ്യും. പി.ടി. തോമസിനു മറ്റ് എവിടെയെങ്കിലും സീറ്റ് കൊടുക്കേണ്ടതായിരുന്നു.കോണ്‍ഗ്രസിനൊപ്പം നിന്നു നേട്ടങ്ങള്‍ സ്വന്തമാക്കിയ ആളാണ് ക്രിസ്റ്റി ഫെര്‍ണാണ്ടസ്. കൊച്ചിയിലെ എല്‍ഡിഎഫ് സ്ഥാനാര്ഥിയെക്കാള് കൂടുതല്‍ പരിചയം ജനത്തിന് കെ.വി. തോമസിനെയായിരിക്കും. യുഡിഎഫില്‍ നിന്നു ഗൌരിയമ്മയും എം.വി.ആറും പടിയിറങ്ങുന്നതില്‍ ദുഃഖമുണ്ട്. ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനം ചര്‍ച്ച ചെയ്തിട്ടില്ല. മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള സ്വാതന്ത്യ്രം മുഖ്യമന്ത്രിക്കുണ്ട്.
Comments