സന്നിധാനത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി പൊലീസ്. കഴിഞ്ഞ ദിവസമുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പൊലീസ് , ദ്രുതകര്‍മസേന, കമാന്‍ഡോ സംഘങ്ങളും സന്നിധാനത്തേക്ക് എത്തി. കെ പി ശശികല അടക്കമുള്ള നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് കണക്കിലെടുത്ത് കൂടിയാണ് സുരക്ഷ ശക്തമാക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററാണ് വ്യോമ നിരീക്ഷണം നടത്തുന്നത്.
Comments