വ്യോമപരിധി ലംഘിച്ച് ചൈനയുടെ രണ്ട് ഹെലികോപ്ടറുകള്‍ ഇന്ത്യയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. ലഡാക്കിലെ ട്രിഗിലാണ് ചൈനീസ് ഹെലികോപ്ടറുകള്‍ അതിര്‍ത്തി ലംഘിച്ചതായി കണ്ടെത്തിയത്. സെപ്റ്റംബര്‍ 27ന് ലഡാക്ക്- ടിബറ്റ് അതിര്‍ത്തിയില്‍ ഹെലികോപ്ടറുകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. 10 മിനിറ്റോളം ഇന്ത്യന്‍ വ്യോമാതിർത്തിക്കുള്ളിൽ ചുറ്റിസഞ്ചരിച്ച് ഹെലികോപ്ടറുകള്‍ തിരികെപ്പോയാതായാണ് വിവരം. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് പാകിസ്താന് ഹെലികോപ്ടര്‍ ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറില്‍ എത്തിയതിനും മൂന്ന് ദിവസം മുമ്പാണ് ചൈനീസ് ഹെലികോപ്ടറുകള്‍ വ്യോമാതിര്‍ത്തി ലംഘിച്ചത്.
Comments