സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഉദ്യോഗക്കയറ്റവും സ്ഥലംമാറ്റവും നിഷേധിക്കപ്പെട്ടതിനാല്‍ പ്രസ്തുത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്പെഷ്യല്‍ ജഡ്ജി സുപ്രീംകോടതിയില്‍ അപേക്ഷ നല്കി. ബാബറി മസ്ജിദ് തകര്‍പ്പെട്ട കേസിലെ വാദം നടക്കുന്ന റായ് ബറേലി മജിസ്ട്രേറ്റ് കോടതി സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവാണ് സുപ്രീംകോടതി ഉത്തരവ് പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയ്ക്കും മുരളീമനോഹര്‍ ജോഷിയ്ക്കുമെതിരെ ഗൂഡാലോചനാക്കുറ്റം വീണ്ടും അന്വേഷിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. 2017 ഏപ്രിലിലായിരുന്നു കോടതി ഉത്തരവിറക്കിയത്. അതോടൊപ്പം തന്നെ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാനുള്ള എല്ലാ കേസുകളും റായ്ബറേലി മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയും ചെയ്തു.
Comments