വടക്കന്‍ വസീരിസ്താനില്‍ താലിബാനെതിരെ ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ചുള്ള അക്രമണം അമേരിക്ക പുനരാരംഭിച്ചു. അക്രമണത്തില്‍ 16 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കറാച്ചി വിമാനത്താവളത്തില്‍ തീവ്രവാദികള്‍ തുടര്‍ച്ചയായി അക്രമണം നടത്തിയ സാഹചര്യത്തിലാണ് അമേരിക്ക അക്രമണം ശക്തമാക്കിയത്. കറാച്ചിയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 39 പേര് കൊല്ലപ്പെട്ടിരുന്നു. താലിബാനുമായി പാകിസ്താന് നടത്തുന്ന സമാധാന ചര്‍ച്ചകള്‍ സുഗമമാക്കാനാണ് അമേരിക്ക ഡിസംബറില്‍ വ്യോമാക്രമണം നിര്‍ത്തയത്. ഉസ്ബെക്ക്, താലിബാന് തീവ്രവാദികള്‍ക്ക് നേരെയാണ് ബുധനാഴ്ച്ച അമേരിക്ക മിസൈല്‍ അക്രമണങ്ങള്‍ നടത്തിയത്.
Comments