സഹാറാകേസ് പരിഗണിച്ചപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കേണ്ടിവന്നതായി ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്. കേസില്‍ സ്വാധീനിക്കാന്‍ ശ്രമം നടന്നതായും തനിക്കും കുടുംബത്തിനും കടുത്ത സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വന്നതായും ജസ്റ്റിസ് രാധാകൃഷ്ണന് പറഞ്ഞു. മലയാളികളായ അഭിഭാഷകര്‍ ഡല്‍ഹിയില്‍ സംഘടപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിലാണ് ജസ്റ്റിസ് വെളിപ്പെടുത്തല്‍ നടത്തിയത്.15-ാം തിയതിയാണ് സുപ്രീം കോടതിയില്‍ നിന്ന് ജസ്റ്റിസ് രാധാകൃഷ്ണന് വിരമിക്കുന്നത്.
10.000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചശേഷം നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കിയില്ലെന്നായിരുന്നു കേസ്.
Comments