ലോക്സഭ തെരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് ജനതക്ക് സീറ്റ് നല്‍കുന്നത് സംബന്ധിച്ച ചര്‍ച്ച പൂര്‍ത്തിയായില്ല. ഇന്ന് സോഷ്യലിസ്റ്റ് ജനതയുടെ മുതിര്‍ന്ന നേതാവ് എം.പി. വീരേന്ദ്രകുമാറുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.
സീറ്റ് സംബന്ധിച്ച മാര്‍ച്ച് 10ന് വീണ്ടും ചര്‍ച്ച നടക്കുമെന്ന് എം.പി. വീരേന്ദ്രകുമാര്‍ പറഞ്ഞു. അന്നത്തെ യോഗത്തില്‍ സീറ്റ് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ വടകര, വയനാട് എന്നിവയാണ് എസ്.ജെ.ഡി ആവശ്യപ്പെടുന്നത്. എന്നാല്‍ പാലക്കാട് സീറ്റ് നല്കി പ്രശ്നം പരിഹാരിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
Comments