ദീപ നിശാന്ത് തന്നെയാണ് വിവാദമായ കവിത അയച്ചുതന്നതെന്ന് കവിത പ്രസിദ്ധീകരിച്ച മാസികയുടെ ഔദ്യോഗിക പ്രതികരണം. എകെപിസിടിഎ മാസികയിലാണ് ദീപ നിശാന്തിന്റെ കവിത പ്രസിദ്ധീകരിച്ചത്. ഇതിനുപിന്നാലെ യുവകവി എസ് കലേഷ് കവിത തന്റേതാണെന്നും ദീപ അത് വികലമാക്കി പ്രസിദ്ധീകരിക്കുകയായിരുന്നെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. കവിത കലേഷിന്റേതാണെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നതിനിടെയാണ് മാസികയുടെ എഡിറ്റോറിയൽ ബോർഡ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
Comments