ടെട്ര ട്രക്ക് ഇടപാടുമായി ബന്ധപ്പെട്ട് വിരമിച്ച കരസേനാ ഉദ്യോഗസ്ഥനെതിരെ മുന്‍ കരസേനാ മേധാവി വി കെ സിങ് ഉന്നയിച്ച ആരോപണം അന്വേഷിക്കുന്ന സി ബി ഐ സംഘം പ്രതിരോധമന്ത്രി എ കെ ആന്റണിയുടെ മൊഴി രേഖപ്പെടുത്തി. സാക്ഷി എന്ന നിലയിലാണ് പ്രതിരോധമന്ത്രിയുടെ മൊഴി രേഖപ്പെടുത്തിയതെന്ന് സി ബി ഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു. വിരമിച്ച കരസേനാ ഉദ്യോഗസ്ഥന് കോഴ വാഗ്ദാനം ചെയ്തവിവരം മുന്‍ കരസേനാ മേധാവി തന്നെ അറിയിച്ചിരുന്നുവെന്ന് എ കെ ആന്റണി സി ബി ഐ സംഘത്തെ അറിയിച്ചു. ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയ വിവരവും സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ട കാര്യവും അദ്ദേഹം സി ബി ഐ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തി.
Comments