എംപിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട കേസുകള്‍ ഒരുവര്‍ഷത്തിനകം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി. ക്രിമിനല്‍ കേസുകളിലെ വിചാരണയാണ് ഒരു വര്‍ഷത്തിനകം തീര്‍ക്കേണ്ടത്. കുറ്റം ചുമത്തപ്പെട്ട ജനപ്രതിനിധികളെ തെരഞ്ഞെടുപ്പില്‍ നിന്നും തടയണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് എച്ച് എല്‍ ദത്തു ഇക്കാര്യം വ്യക്തമാക്കിയത്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട കേസുകള്‍ക്ക് പ്രത്യേകപരിഗണന കൊടുത്ത് എല്ലാ ദിവസവും വാദം കേള്‍ക്കണം. ഓരോകേസിലെയും പുരോഗതിയെ കുറിച്ച് കീഴ്ക്കോടതി ജഡ്ജിമാരും വിചാരണക്കോടതി ജഡ്ജിമാരും അതാത് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.കീഴ്ക്കോടതികള്ക്കാണ് സുപ്രീംകോടതി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കാലതാമസം നീതിനിഷേധമാണെന്നും കോടതി വ്യക്തമാക്കി.
Comments