മലപ്പുറത്ത് ഇ. അഹമ്മദിനെ മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗില്‍ ധാരണയായതായി സൂചന. ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒൗദ്യോഗിക പ്രഖ്യാപനം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പിന്നീട് നടത്തും. സെക്രട്ടേറിയറ്റിനു ശേഷം ലീഗ് പ്രവര്‍ത്തക സമിതി ഇപ്പോഴും തുടരുകയാണ്.
അഹമ്മദിനെ മാറ്റുകയാണെങ്കില്‍ പകരം ആരെ സ്ഥാനാര്‍ഥിയാക്കും എന്നതില്‍ ദിവസങ്ങളായി അഭിപ്രായ വ്യത്യാസം തുടരുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ഓരോ അംഗത്തോടും അഭിപ്രായം ആരാഞ്ഞ ശേഷമാണ് അഹമ്മദിനെ മത്സരിപ്പിക്കാന്‍ ധാരണയിലത്തെിയത്.
Comments