കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ യു.ഡി.എഫിലുണ്ടായ അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് മന്ത്രിസഭായോഗം തുടങ്ങി. യോഗത്തില്‍ നിന്നും പി.ജെ ജോസഫ് വിഭാഗം വിട്ടുനിന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടെടുക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് വിഭാഗം യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. അതിനിടെ ജോസഫ് വിഭാഗം ആന്റണി രാജുവിന്റെ വീട്ടില്‍ യോഗം ചേര്‍ന്നു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വ്യക്തമായ നിലപാടുണ്ടെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം മാണി വ്യക്തമാക്കി.
Comments