എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനക്കുള്ള മറുപടി കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന് നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കേണ്ടതാണ്. കേന്ദ്രമന്ത്രി എം. വീരപ്പമൊയ് ലിയുമായി സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. കേരളത്തിലെ കര്‍ഷകരുടെ താല്പര്യങ്ങള് കണക്കിലെടുത്ത് മാത്രമെ കേന്ദ്രത്തിന് മുന്നോട്ടുപോകാന്‍ സാധിക്കൂവെന്നും ചെന്നിത്തല പറഞ്ഞു.
Comments