കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ അന്തിമതീരുമാനം എടുക്കുന്നതിനായി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഉന്നതതല യോഗം ദില്ലിയില്‍ ചേര്‍ന്നു.കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയവുമായി നടന്ന ചര്‍ച്ച തൃപ്തികരമായിരുന്നുവെന്ന് കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാനം നിയോഗിച്ച സമിതിയുടെ അദ്ധ്യക്ഷന്‍ ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു. രണ്ട് ദിവസത്തിനകം തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന കാര്യത്തില്‍ യോഗം തീരുമാനമെടുക്കും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോലമേഖല ആയി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പ മൊയിലിയുമായി ചര്‍ച്ച നടത്തി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് അനുകൂലമായ തീരുമാനമാവും ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
Comments