ജമ്മു-ഡല്‍ഹി തുരന്തോ എക്സ്പ്രസില്‍ ആയുധധാരികളുടെ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 ഓടെ ഡല്‍ഹിക്കു സമീപം ബദ്ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. ആയുധധാരികളായ സംഘം എ സി കോച്ചുകളില്‍ അതിക്രമിച്ചു കയറുകയും യാത്രക്കാരെ കൊള്ളയടിക്കുകയുമായിരുന്നു. ബി 3, ബി 7 എ സി കോച്ചുകളിലെ യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. പണം, മൊബൈല്‍ ഫോണ്‍, സ്വര്‍ണാഭരണങ്ങള്‍ എന്നിവയാണ് സംഘം അപഹരിച്ചത്. പത്തോളം പേരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇവരുടെ കൈവശം കത്തികളുമുണ്ടായിരുന്നു.
Comments