ശബരിമല ഹര്‍ജികള്‍ 22ന് കേള്‍ക്കില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാലാണ് കേസ് പരിഗണിക്കുന്നത് ഇനിയും നീളുന്നത്. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന സുപ്രീം കോടതിവിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ 22-ന് പരിഗണിക്കുമെന്നായിരുന്നു നേരത്തെ കോടതി അറിയിച്ചത്. ഹര്‍ജികളിലെ നടപടികള്‍ പൂര്‍ണമായും റെക്കോഡ് ചെയ്യണമെന്നും തത്സമയം സംപ്രേഷണം ചെയ്യണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ മാത്യു നെടുമ്പാറ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജികള്‍ ഇന്ന് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
Comments