പ്രോ ബിജെപി നയമാണ് സിപിഎമ്മിന്റെതെന്ന് വി എം സുധീരൻ. ബിജെപി ശക്തിപ്പെട്ടാലും വേണ്ടില്ല കോൺഗ്രസ് തകരണമെന്നാണ് സിപിഎം കരുതുന്നത്. ജനസംഘവുമായി കൂട്ടുപിടിച്ചാണ് പിണറായി കൂത്തുപറമ്പിൽ വിജയിച്ചതെന്നും വി എം സുധീരന് ആരോപിച്ചു. ഇഷ്ടമില്ലാത്തവരെ കമ്മ്യൂണിസ്റ്റാക്കുന്ന പഴയ ജന്മിമാരുടെ ശൈലിയിൽ ഇഷ്ടമില്ലാത്തവരെ ആർഎസ്എസ് ആക്കുകയാണ് പുതിയ കമ്മ്യൂണിസ്റ്റുകാർ ചെയ്യുന്നതെന്നും വി എം സുധീരന് ആരോപിച്ചു.
Comments