മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം മുടങ്ങിയ തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. കുതിരാനില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഈ റോഡില്‍ ഗതാഗതം മുടങ്ങിയത്. ചരക്കുലോറികള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ ലോറിക്ക് മുകളില്‍ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു വീഴുകയാണ്. പല വാഹനങ്ങളും രണ്ട് ദിവസത്തിലേറെയായി ഇവിടെ കുടുങ്ങി കിടക്കുകയാണ്.
Comments