സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് മാത്രം 17 പേര് മരിച്ചു. ഇതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 49 ആയി. പ്രളയത്തില്‍ അകപ്പെട്ട് ഏഴുപേരെ കാണാതായിട്ടുണ്ട്. 14 ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേര് മരിച്ചു. മൂന്നാറില്‍ ലോഡ്ജ് കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മുങ്ങി ഒരാള്‍ മരിച്ചു.
Comments