കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ എ.എം.എം.എയുടെ വനിതാ ഭാരവാഹികളും. നടിമാരായ രചന നാരായണന് കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്കി. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.
Comments