പാകിസ്താന് പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് വിദേശ നേതാക്കളെ ക്ഷണിക്കില്ല. ഓഗസ്റ്റ് 11-ന് നടക്കുന്ന ചടങ്ങില്‍ വിദേശ നേതാക്കളെ ക്ഷണിക്കുന്നില്ലെന്നും എന്നാല്‍ ഇമ്രാന് ഖാന്റെ അടുത്ത സുഹൃത്തുക്കളെ ക്ഷണിക്കുമെന്നും പാക്കിസ്ഥാന് തെഹ്രീകെ ഇന്‍സാഫ് (പിടിഐ) വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കി. നേരത്തെ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള സാര്‍ക്ക് നേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചടങ്ങിലേയ്ക്ക് വിദേശ നേതാക്കളെ ക്ഷണിക്കുന്നത് സംബന്ധിച്ചുള്ള മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്ന് ഫവാദ് ചൗധരി പറഞ്ഞു. സത്യപ്രതിജ്ഞ ലളിതമായ ചടങ്ങായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments