You are Here : Home / News Plus

ആധാര്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി

Text Size  

Story Dated: Monday, July 30, 2018 09:07 hrs UTC

ആധാര്‍ കേസില്‍ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യേണ്ടതില്ലെന്ന് സുപ്രീംകോടതി. റിപ്പോര്‍ട്ട് കോടതിയില്‍ ഫയല്‍ ചെയ്യാന്‍ കേന്ദ്രത്തിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് അനുമതി നിഷേധിച്ചു. അറ്റോര്‍ണി ജനറലാണ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ അനുമതി തേടിയത്. ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ആ ഹര്‍ജികളില്‍ വിശദമായി വാദം കേട്ട ശേഷം ഭരണഘടനാ ബഞ്ച് വിധി പറയാനായി മാറ്റിവച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ജസ്റ്റിസ് ശ്രീകൃഷ്ണാ കമ്മിറ്റി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനുള്ള അനുമതി നിഷേധിച്ചിരിക്കുന്നത്. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നത് കൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് ഇനി ഫയല്‍ ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.