മലപ്പുറം ചേളാരിക്കു സമീപം മൂച്ചിക്കലില്‍ മണ്ണിടിഞ്ഞു വീണ് 20 പോത്തുകള്‍ ചത്തു. പോത്ത് ഫാമിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടമുണ്ടായത്. 12 പോത്തുകളെ മണ്ണിനടിയില്‍നിന്ന് പുറത്തെടുത്തിട്ടുണ്ട്. ബാക്കിയുള്ളവയെ പുറത്തെടുക്കുന്നതിനുള്ള ശ്രമം നടന്നുവരികയാണ്. കനത്ത മഴയെ തുടര്‍ന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. 20 പോത്തുകള്‍ ഉള്‍പ്പെടെ ഫാം മുഴുവന്‍ മണ്ണിനടിയിലായി. രണ്ട് ജെസിബികള്‍ ഉപയോഗിച്ച് ഇടിഞ്ഞുവീണ മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന മേഖലയാണിത്
Comments