You are Here : Home / News Plus

മഹാരാഷ്ട്ര ബസ് അപകടം ;25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

Text Size  

Story Dated: Sunday, July 29, 2018 08:05 hrs UTC

 മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ അംബെനല്ലിഘട്ടില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച 25 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ശനിയാഴ്ച ഡാപോളി കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരുമായി പോയ ബസാണ് അപകടത്തില്‍പെട്ടത്. 500 അടി താഴ്ച്ചയിലേക്കാണ് ബസ് മറിഞ്ഞത്. 33 പേരാണ് അപകടത്തില്‍ മരിച്ചത്.

ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാണെന്നും ദേശീയ ദുരന്ത നിവാരണസേന അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.