You are Here : Home / News Plus

കേരളത്തിൽ കടുവകൾ വിലസുന്നു

Text Size  

Story Dated: Sunday, July 29, 2018 07:53 hrs UTC

വംശനാശം നേരിടുന്ന കടുവകള്‍ കേരളത്തില്‍ സുഖവാസത്തില്‍ ! 200-ല്‍ ഏറെ കടുവകള്‍ കേരളത്തില്‍ വിലസുന്നതായി പുതിയ കണക്കുകള്‍ പുറത്തുവന്നു.
 
കാടുകളില്‍ സ്ഥാപിച്ച ക്യാമറകളില്‍ ഇതിനകം തന്നെ 180 എണ്ണത്തെ കണ്ടതായി പ്രമുഖ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2014-ലെ കണക്കെടുപ്പില്‍ 136 കടുവകളെ മാത്രമാണ് കണ്ടെത്തിയിരുന്നത്.
 
പെരിയാര്‍, പറമ്ബിക്കുളം, വയനാട് വന്യജീവി സങ്കേതങ്ങളിലാണ് കേരളത്തില്‍ കൂടുതല്‍ കടുവകള്‍ ഉള്ളത്. മറ്റു വനമേഖലകളിലും കടുവകളെ കണ്ടെത്തി കഴിഞ്ഞു.
 
 
 
പെരിയാറില്‍ 29, പറമ്ബിക്കുളത്ത് 31 ഉം കടുവകളെയാണ് കണക്കെടുപ്പില്‍ ദൃശ്യമായിരിക്കുന്നത്. ലോകത്ത് ഏറ്റവും അധികം സംരക്ഷണത്തിനായി പണം ചെലവഴിക്കുന്നത് കടുവകള്‍ക്കു വേണ്ടിയാണ്.
 
നാലുവര്‍ഷത്തിലൊരിക്കലാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. 2010-ല്‍ നടത്തിയ കണക്കില്‍പ്പെട്ട കേരളത്തിലെ കടുവകളുടെ എണ്ണം 71 മാത്രമായിരുന്നു.
 
മാത്രമല്ല, 2016-ലെ കണക്കനുസരിച്ച്‌ ലോകത്താകെ 3,890 കടുവകള്‍ മാത്രമാണുള്ളത്. ഇന്ത്യയിലാണത്രേ ഇവയില്‍ 60 ശതമാനവും.
 
 
 
ഇന്ത്യയിലെ കഴിഞ്ഞ കണക്കെടുപ്പില്‍ 2,226 കടുവകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതില്‍ 2017-ല്‍ മാത്രമായി 115 കടുവകളാണ് ചത്തത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് കടുവയുടെ മരണ സംഖ്യ നൂറുകടക്കുന്നത്. 2016-ല്‍ ഇത് 122 ആയിരുന്നു. മധ്യപ്രദേശ് (28), മഹാരാഷ്ട്ര (21), അസം (16) എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കടുവകള്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
 
മനുഷ്യരെ മാറ്റിപ്പാര്‍പ്പിച്ച്‌ വനത്തില്‍ കടുവകള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ വനംവകുപ്പ് ഇപ്പോള്‍ സൗകര്യങ്ങളൊരുക്കി നല്‍കുന്നുണ്ട്. അടുത്തിടെ വയനാട് വനമേഖലയില്‍ ഇത്തരത്തില്‍ നാനൂറ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
 
മാത്രമല്ല, വന്യജീവി ആക്രമണത്തില്‍നിന്ന് ആദിവാസികളെ രക്ഷിക്കുക എന്നതും ഇതിനു പിന്നിലുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.