സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഇതിന് പുറമെ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ വകുപ്പും മുന്നറിയിപ്പ് നല്കി. സംസ്ഥാന വ്യാപകമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, ഏറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലെയും സ്കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ഇതിന് പകരമായി 21-ാം തീയതി പ്രവൃത്തി ദിനമായിരിക്കും.
Comments