തായ്ലാന്‍ഡിലെ താം ലുവാങ് നാം ഗുഹയില്‍ക്കുടുങ്ങിയ കുട്ടികളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാദൗത്യം മൂന്നാം ദിവസത്തിലേക്ക്.തായ് നേവി പങ്കുവെച്ച വിവരങ്ങള്‍ അനുസരിച്ച് ഇപ്പോള്‍ ഗുഹയില്‍ ബാക്കിയുള്ള പരിശീലകനെയും നാലു കുട്ടികളെയും രക്ഷിക്കാനുള്ള നടപടികള്‍ രക്ഷാപ്രവര്‍ത്തകര്‍ ആരംഭിച്ചു. രണ്ടു ദിവസം പിന്നിട്ട രക്ഷാദൗത്യത്തില്‍ എട്ടു കുട്ടികളെ ഗുഹയ്ക്കു പുറത്തെത്തിച്ചിരുന്നു. രണ്ടാംദിവസമായ തിങ്കളാഴ്ച നാല് കുട്ടികളെക്കൂടി രക്ഷപ്പെടുത്തി. ബാക്കിയുള്ള അഞ്ചു പേരാണ് ഗുഹയ്ക്ക് നാലു കിലോമീറ്റര്‍ അകത്ത് പെട്ടിരിക്കുന്നത്.
Comments