വടക്കന്‍ തായ്ലന്ഡിലെ ഗുഹയ്ക്കുള്ളില്‍ അകപ്പെട്ട കുട്ടികളെ രക്ഷിക്കാനായി പോയ മുങ്ങല്‍ വിദഗ്ധന്‍ ശ്വാസം മുട്ടി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു രക്ഷപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന വിരമിച്ച നാവികസേനാ മുങ്ങല്‍ വിദ്ഗ്ധന് സമാൻ കുനാൻ ശ്വാസതടസത്തെ തുടര്‍ന്നു കുഴഞ്ഞു വീണ് മരിച്ചത്. കുട്ടികൾക്ക് ഓക്സിജൻ സിലണ്ടറുകൾ നൽകി മടങ്ങിവരുമ്പോഴായിരുന്നു അപകടം. ഗുഹയ്ക്കുള്ളിലെ ഓക്സിജന്‍ കുറഞ്ഞതു കൊണ്ടാണ് മുങ്ങല്‍ വിദ്ഗധന് കുഴഞ്ഞുവീണത്. ഇതേത്തുടര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക് ഓക്സിജന്‍ പമ്പ് ചെയ്തുതുടങ്ങിയിട്ടുണ്ട്.
Comments