ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. പോലീസ് കോണ്‍സ്റ്റബിള്‍ ജാവേദ് അഹമ്മദ് ദറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുല്‍ഗാമിലെ പരിവാനില്നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ പ്രദേശവാസികളാണ് മൃതദേഹം കണ്ടെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
Comments