യുവതിയെ ബലാത്സംഗം ചെയ്തത് ഓർത്തഡോക്സ് സഭയിലെ മൂന്ന് വൈദികർ മാത്രമാണെന്ന് അന്വേഷണ സംഘം. അതിനിടെ പരാതിക്കാരന്റെ മൊഴി അന്വേഷണ സംഘം വീണ്ടും എടുത്തു ക്രൈംബ്രാഞ്ച് കേസെടുത്ത ഓർത്തഡോക്സ് സഭയിലെ നാല് വൈദികരിൽ ജോൺസൻ വി മാത്യുവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. തുമ്പമൺ ഭദ്രാസനത്തിലെ വൈദികനായ ജോൺസൻ മാത്രമാണ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാത്തത്.
Comments