നടന് ദിലീപിനെ താരസംഘടനയായ 'അമ്മ'യിലേക്ക് തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ പുതിയ പ്രസിഡന്റായി ചുമതലയേറ്റ നടന് മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി ഒഴിയണമെന്ന് വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടനയ്ക്കെതിരെ മാർച്ചും നടത്തിയിരുന്നു. റീത്തുമായാണ് യൂത്ത് കൊണ്ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. 'അമ്മ' എന്ന സംഘടനയ്ക്ക് ആദരാഞ്ജലികള്‍ എന്ന ഫ്ളക്സ് വച്ചതിന് ശേഷം റീത്ത് സമര്‍പ്പിച്ച് ചന്ദനത്തിരിയും കത്തിച്ചാണ് പ്രതിഷേധം നടത്തിയത്.
Comments