ഗണേഷ്കുമാര് എംഎല്‍എ യുവാവിനേയും അമ്മയേയും മര്‍ദ്ദിച്ചെന്ന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി. സംഭവസ്ഥലത്തുണ്ടായിരുന്നിട്ടും ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ സിഐ മോഹൻദാസ് വീഴ്ചവരുത്തിയെന്ന കണ്ടെത്തലിലാണ് ഉത്തരവ്. തന്നെയും സര്‍ക്കാരിനെയും കരിവാരി തേയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെന്ന് ഗണേഷ് കുമാര്‍ നിയമസഭയില്‍ പ്രതികരിച്ചു.
ഇന്നലെ രാത്രി കൊല്ലം റൂറല്‍ എസ്പി അഞ്ചല്‍ സിഐയ്ക്കെതിരായ റിപ്പോര്‍ട്ട് തിരുവനന്തപുരം റേഞ്ച് ഐജിക്ക് സമര്‍പ്പിച്ചു
Comments