ന്യൂമാന്‍ കോളജ് മുന്‍ അധ്യാപകന് പ്രൊഫ. ടി.ജെ ജോസഫിനെതിരെ കോതമംഗലം രൂപതയുടെ ഇടയലേഖനം. ജോസഫിനെ തിരിച്ചെടുത്തത് കുറ്റവിമുക്തനായത് കൊണ്ടല്ലെന്നും മാനുഷികമായ പരിഗണന കൊണ്ടാണെന്നും ഇടയലേഖനത്തില്‍ പറയുന്നു. ജോസഫിനെ ജോലിയില്‍ നിന്ന് നീക്കിയ നടപടിയും അദ്ദേഹത്തിന്‍െറ ജീവിതത്തിലുണ്ടായ ദുരന്തങ്ങളും പൊതുസമൂഹത്തില്‍ ചര്‍ച്ചയായി. ഈ വിഷയത്തില്‍ സഭക്കെതിരെ ആസൂത്രിതമായ ആക്രമണം നടക്കുന്നു. സഭക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യക്തിപരമാണെന്നും ഇടയലേഖനത്തില്‍ വിശദീകരിക്കുന്നു.ടി.ജെ ജോസഫിനെ തിരിച്ചെടുത്തത് മൂലം സഭക്ക് മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചോദ്യപേപ്പര്‍ വിവാദത്തിന്‍െറ ഉത്തരവാദിത്വം ടി.ജെ ജോസഫിനാണ്. സഭ ആരുടെയും സമ്മര്‍ദത്തിന് വഴങ്ങിയല്ല ജോസഫിനെ തിരിച്ചെടുത്തത്. ജോസഫിന്‍േറത് ബുദ്ധിശൂന്യമായ നിലപാടാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
Comments