നികൃഷ് ജീവി എന്ന പദം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിഘണ്ടുവില്‍ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടു കൂടി കാണുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.തൃശൂരില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നമ്മളെ സ്നേഹിക്കുന്നവര്‍ നമ്മുടെ തെറ്റുകള്‍ തിരുത്തുന്നതിന് വേണ്ടിയാണ് വിമര്‍ശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments