ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നും പ്രതിപക്ഷ എം.എല്‍.എമാര്‍ നടത്തുന്ന സത്യഗ്രഹ സമരം അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി എത്തിയ പ്രതിപക്ഷ എം.എല്‍.എമാര്‍ ഇരിപ്പിടങ്ങളിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല. അതോടെ 18 മിനിട്ട് മാത്രം ചേര്‍ന്ന് ഇന്നത്തെ നടപടികള്‍ അവസാനിപ്പിച്ച് സഭ പിരിയുകയായിരുന്നു.
Comments