കൊല്ലം:സിസ്റ്റർ സി.ഇ.സൂസമ്മയുടേത് (55) മുങ്ങിമരണമെന്നു സൂചന. പോസ്റ്റ്മോർട്ടത്തിനു ശേഷം പൊലീസിനു ലഭിച്ച നിഗമനങ്ങളാണു മുങ്ങിമരണമെന്നു സൂചിപ്പിക്കുന്നത്. കിണറ്റിലെ വെള്ളം തന്നെയാണു ശരീരത്തിനുള്ളിലും കണ്ടെത്തിയത്. കൈത്തണ്ടയിലെ മുറിവുകളല്ലാതെ ബലപ്രയോഗത്തിന്റെ പാടുകളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. ഞായറാഴ്ച രാവിലെ പത്തു മണിയോടെയാണു കോൺവെന്റ് വളപ്പിലെ കിണറ്റിൽ സിസ്റ്റർ സൂസമ്മയെ മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ മാസം 15 മുതൽ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇവർ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നു ബന്ധുക്കൾ പൊലീസിനോടു പറഞ്ഞിരുന്നു. അസ്വാഭാവിക മരണത്തിനാണു പൊലീസ് കേസെടുത്തിരിക്കുന്നത്.സിസ്റ്റർ സൂസമ്മയുടെ വയറ്റിൽനിന്നു നാഫ്തലിൻ ഗുളിക ലഭിച്ചുവെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
Comments