You are Here : Home / News Plus

വ്യാഴാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത

Text Size  

Story Dated: Monday, July 30, 2018 08:58 hrs UTC

കേരളത്തിൽ ഓഗസ്റ്റ് രണ്ടുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ പെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഉരുൾപൊട്ടലിനുൾപ്പെടെ സാധ്യതയുള്ളതിനാൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശവും പുറപ്പെടുവിച്ചു. മണിക്കൂറിൽ 45 കിലോമീറ്റർവരെ വേഗത്തിൽ കാറ്റ് വീശാമെന്നതിനാൽ തിങ്കളാഴ്ച ഉച്ചവരെ മീൻപിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഓഗസ്റ്റ് മൂന്നുമുതൽ ഒമ്പതുവരെയുള്ള ദിവസങ്ങളിലും കേരളത്തിൽ കാലവർഷം സജീവമാകാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാണുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.