എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെടുന്നതിന് കാരണമായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി കോളേജ് പ്രിന്‍സിപ്പല്‍ കെ.എന്‍.കൃഷ്ണകുമാര്‍. പോലീസില്‍ നിന്ന് ആക്രമണത്തിലുള്‍പ്പെട്ട രണ്ട് വിദ്യാര്‍ഥികളുടെ പേര് ലഭിച്ചിട്ടുണ്ട്. ഇവര്‍ തന്നെയാണ് അക്രത്തില്‍ ഉണ്ടായിരുന്നതെന്ന് സ്ഥിരീകരിച്ചാല്‍ സസ്പെന്‍ഡ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യുവിന്റെ കുടുംബത്തിന് കോളേജില്‍നിന്ന് സാമ്പത്തിക സഹായം നല്കാന് തീരുമാനിച്ചിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments