You are Here : Home / News Plus

ഓർത്തഡോക്സ് സഭയിലെ ലൈംഗീകാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

Text Size  

Story Dated: Friday, June 29, 2018 07:52 hrs UTC

ഓര്‍ത്തഡോക്‌സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗീകാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ലൈംഗീകാരോപണത്തില്‍ പാരാതിയില്ലെങ്കില്‍ പോലും കേസെടുക്കണമെന്ന നിയമം പോലീസ് പാലിക്കുന്നില്ലെന്ന് വിമര്‍ശനം ഉര്‍ന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണം നടത്താന്‍ തടസമായി പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.