You are Here : Home / News Plus

മനുഷ്യവിസർജ്യമടക്കം കലർന്ന കുപ്പിവെള്ളം വിപണിയില്‍

Text Size  

Story Dated: Tuesday, June 26, 2018 09:06 hrs UTC

മനുഷ്യ വിസർജ്യമടക്കം കലർന്ന കുപ്പിവെള്ളം വിപണിയില്‍. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനയിലാണ് കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയത്. ഗുരുതര ആരോഗ്യപ്രശ്നമുണ്ടാകുമെന്നതിനാല്‍ ഇവർക്കെതിരെ വകുപ്പ് നിയമ നടപടി തുടങ്ങി.ശുദ്ധമെന്ന് കരുതി വാങ്ങി കുടിക്കുന്ന കുപ്പിവെള്ളം. അതിലാണ് മനുഷ്യ വിസർജ്യത്തിലടക്കനുള്ള ബാക്ടീരിയകളെ കണ്ടെത്തിയത്. ഈ കോളി ബാക്ടീരിയകളുടെ സാന്നിധ്യം കൂടുതൽ. മറ്റ് രോഗാണുക്കളേയും കണ്ടത്തി. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം നടത്തിയ പരിശോധന ഫലമാണ് പുറത്തു വന്നത്. മൂവാറ്റപുഴ ആസ്ഥാനമായ അശോക , കോലഞ്ചേരിയിലെ ഗ്രീൻ വാലി, കോട്ടയം ആനിക്കാട് ആസ്ഥാനമായ ബ്ലുമിങ് , കോട്ടയം നെടുങ്ങടളപ്പളളിയിലെ മൗണ്ട് മിസ്റ്റ്, കോട്ടയം വില്ലൂന്നിയിലെ ബേസിക്, തിരുവനന്തപുരം കിൻഫ്രായിലെ മക് ഡവൽസ് , നെയ്യാറ്റിൻകര ടി ബി ജംക്ഷനിലെ അക്വാ സയർ , കൊല്ലം കൂട്ടിക്കടയിലെ ഡിപ്ലോമാറ്റ് 1, കൊല്ലം പുത്തൂരിലെ ബ്രിസോൾ , ആലുവ മരപ്പളളി ആസ്ഥാനമായ ഗോൾഡൻ വാലി നെസ്റ്റ് എന്നിവയുടെ ഒരു ബാച്ചിലാണ് രോഗാണുക്കളെ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ ലാബിലും റഫറൽ ലാബായ മൈസൂരിലെ ലാബിലും പരിശോധിച്ചശേഷമാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പ്രശ്നം കണ്ടെത്തിയ ബാച്ച് കുപ്പിവെള്ളം വിപണിയില്‍ നിന്ന് പിന്‍വലിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.