You are Here : Home / News Plus

സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ് വേണ്ടതെന്ന് പിണറായി വിജയന്‍

Text Size  

Story Dated: Saturday, June 23, 2018 11:59 hrs UTC

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ചത് സംസ്ഥാനത്തോടുള്ള അവഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുതവണ അനുമതി തേടിയപ്പോഴും നിഷേധിച്ചു. രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം സമീപനമെന്നും പിണറായി വിജയന്‍ പറഞ്ഞു. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണ് വേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയിലാണ്  പ്രധാനമന്ത്രിയെ കാണാന്‍ രണ്ടുതവണ അനുമതി നിഷേധിച്ച വിവരം മുഖ്യമന്ത്രി വിശദീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.