മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയില്‍ ഭക്ഷ്യവിഷബാധയേറ്റ് മൂന്നു കുട്ടികള്‍ മരിച്ചു. 250 ഓളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലരുടെ നില ഗുരുതരമാണ്. കലാപ്പൂരിലെ മഹദ് പ്രദേശത്ത് ഒരു ഗൃഹപ്രവേശ ചടങ്ങിനെത്തിയവര്‍ക്കാണ് ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വിഷബാധയേറ്റത്. ഗ്രാമത്തിലെ സുഭാഷ് മാനെയുടെ ഗൃഹപ്രവേശ ചടങ്ങില്‍ വിളമ്പിയ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. പ്രഗതി ഷിന്‍ഡെ(12), റിഷികേശ് ഷിന്‍ഡെ(12), കല്യാണി ഷിന്ഗോത്തെ(7)എന്നീ കുട്ടികളാണ് മരണമടഞ്ഞത്.
Comments