വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണത്തില്‍ മുഖ്യപ്രതികളായ മൂന്ന് ആർടിഎഫുകാർക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. എറണാകുളം ജില്ലയില്‍ പ്രവേശിക്കരുത്. ആഴ്ചയില്‍ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകണം. രണ്ട് ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം എന്നിവയാണ് ഉപാധികള്‍. രാത്രിയില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ഈ ആര്‍ടി എഫ് ഉദ്യോഗസ്ഥരായിരുന്നു. കൊലക്കുറ്റം, അന്യായമായ കസ്റ്റഡി എന്നിവ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
Comments