ഐസ്ലാന്‍ഡിനെതിരെ അര്‍ജന്റീന വഴങ്ങിയ നാണംകെട്ട സമനിലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. തനിക്ക് ലഭിച്ച പെനാള്‍ട്ടി സ്കോര്‍ ചെയ്തിരുന്നുവെങ്കില്‍ അര്‍ജന്റീനയ്ക്ക് ജയിക്കാനാവുമായിരുന്നുവെന്ന് മെസ്സി പറഞ്ഞു. പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതില്‍ തനിക്കേറെ ദു:ഖമുണ്ട്. അര്‍ജന്റീന അര്‍ഹിച്ച വിജയമാണ് തന്റെ പിഴവ് കൊണ്ട് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മത്സരത്തില്‍ അഗ്യൂറോയിലൂടെ മുന്നിലെത്തിയ അര്‍ജന്റീനയെ ഫിന്ബൊഗാസണിന്റെ ഗോളിലൂടെയാണ് ഐസ്ലാന്‍ഡ് തളച്ചത്. മെസ്സി നഷ്ടപ്പെടുത്തിയ പെനാള്‍ട്ടിയാണ് മത്സരത്തിന്റെ വിധി നിര്‍ണ്ണയിച്ചത്.
Comments