You are Here : Home / News Plus

വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; വീട്ടമ്മ മരിച്ചു

Text Size  

Story Dated: Saturday, June 16, 2018 07:37 hrs UTC

വാല്‍പ്പാറ കാഞ്ചമല എസ്റ്റേറ്റില്‍ പുലിയുടെ ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. വാല്‍പ്പാറയില്‍ മതിയുടെ ഭാര്യ കൈലാസമാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. ആക്രമണം നടന്ന സ്ഥലത്തുനിന്ന് അമ്പത് മീറ്റര്‍ അകലെയാണ് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കുറച്ചുനാളായി ഇവിടെ പുലിയുടെ ശല്യം രൂക്ഷമായിരുന്നു. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പക്ഷെ നടപടിയെടുത്തിരുന്നില്ല. തുടര്‍ന്നാണ് ഇന്നലെ വൈകീട്ടോടെ വീട്ടമ്മയ്ക്കുനേരെ ആക്രമണം ഉണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.