ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ത്ത് തനിക്കെതിരെ നീങ്ങിയ ബിഷപ്പുമാര്‍ യേശുദേവന് വീണ്ടും വന്നാല്‍ അദ്ദേഹത്തെ കുരിശിലേറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ്. അനധികൃതമായി പാറമടകള്‍ നടത്തുന്ന ഗൂഢശക്തികളായിരുന്നു ഗാഡ്ഗില്‍ സമരം നടത്തിയവര്‍ക്ക് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. യുവജനക്ഷേമബോര്‍ഡ് യുവനേതാക്കള്‍ക്കായി നടത്തിയ പരീശീലന ക്യാമ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടുക്കി, താമരശ്ശേരി ബിഷപ്പുമാരായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തത്. സഭ ഒന്നടങ്കം ഗാഡ്ഗില്‍ റിപ്പോര്ട്ടിനെതിരായിരുന്നില്ല. ദൈവത്തോട് തെറ്റ് ചെയ്താല്‍ ക്ഷമിക്കും, പ്രകൃതിയോട് ചെയ്താല്‍ ക്ഷമിക്കില്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്. അദ്ദേഹത്തിന്റെ അനുയായികളാണ് പ്രകൃതിക്കായി നിലകൊണ്ടതിന് തന്റെ ശവഘോഷയാത്ര നടത്തി, ഒപ്പീസ് ചൊല്ലി, പോത്തിനെ വെട്ടി ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments