തിരുവനന്തപുരം:പൊതുപ്രവര്‍ത്തകര്‍ ഏതു നിലയിലായാലും മിതത്വം പാലിക്കണമെന്നും ധാര്‍മികത ആരെയും പഠിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആത്മവിശ്വാസം നഷ്ടപ്പെടുമ്പോഴാണു സമനില തെറ്റുന്നത്. എന്തും പറയാമെന്ന നിലയിലേക്കു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെത്തിയിരിക്കുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിപക്ഷത്തിന്റെ ഒരു ആരോപണം പോലും തെളിയിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments