മന്ത്രിസഭാ പുനഃസംഘടന ഹൈക്കമാന്റിന്റെ പരിഗണനയിലാണെന്ന് കേരളത്തിന്റെ ചുമതലയുള്ള
എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. മാധ്യമങ്ങളുമായി ഇക്കാര്യം ഇപ്പോള്‍ പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദങ്ങള്‍ക്കിടെ ചേര്‍ന്ന കെപിസിസിയുടെ സംയുക്തയോഗത്തിനു ശേഷമാണ് മുകുള്‍ വാസ്നിക് ഇക്കാര്യം വ്യക്തമാക്കിയത്.പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുളള സംഘടനാ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ വിലയിരുത്തി.
Comments