ന്യൂഡല്‍ഹി: റെയില്‍വേ നിരക്ക് വര്‍ധന കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്‍്റെ കാലത്തു തന്നെ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നതെന്ന് റെയില്‍വേ മന്ത്രി ഡി.വി.സദാനന്ദ ഗൗഡ. പഴയ ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും നിരക്ക് വര്‍ധന അനിവാര്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
റെയില്‍വേ യാത്രാക്കൂലി 14.2 ശതമാനവും ചരക്കുകൂലി 6.5 ശതമാനവുമാണ് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് നല്കിയ ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അതേപടി അംഗീകരിക്കുകയായിരുന്നു. പുതുക്കിയ നിരക്കുകള്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ തന്നെ നിലവില്‍ വരും.
Comments