പ്രാദേശികനികുതികളിലെ ഏറ്റക്കുറച്ചിലുകളെത്തുടര്‍ന്ന് പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും ചില്ലറവില്പനവിലയില് വന്ന വര്‍ധന കേന്ദ്ര പെട്രോളിയം മന്ത്രാലയം മരവിപ്പിച്ചു. നികുതികളിലെ ഏറ്റക്കുറച്ചിലുകള്‍ സംബന്ധിച്ച് സംസ്ഥാനങ്ങളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമേ ഇതുസംബന്ധിച്ച പുതിയ തീരുമാനമുണ്ടാകൂവെന്ന് പെട്രോളിയം മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെത്തിയ കേന്ദ്രസര്‍ക്കാര്‍ വിലവര്‍ധനയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്ന ആരോപണം വ്യാപകമാകുമ്പോഴാണ് പുതിയ തീരുമാനം.
Comments